ഡെന്റൽ, ജനറൽ, ഹോമിയോ, സ്കിൻ ക്ലിനിക്കുകൾക്ക്
ക്ലിനിക്കുകൾക്ക് AI ഫോൺ അസിസ്റ്റന്റ്
തുറക്കുന്നതിന് മുമ്പും അടച്ച ശേഷവും റിസപ്ഷനിസ്റ്റ് തിരക്കിലായിരിക്കുമ്പോഴും രോഗികൾ വിളിക്കും. ആ കോളുകൾ CallCatch AI എടുക്കും, നിങ്ങളുടെ ക്ലിനിക്കിന്റെ പേരിൽ മലയാളത്തിലോ ഇംഗ്ലീഷിലോ മറുപടി പറയും, അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യും.
- വിളിക്കുന്നയാളുടെ ഭാഷയിൽ മറുപടി
- ഒഴിവുള്ള സ്ലോട്ടിൽ മാത്രം ബുക്കിംഗ്
- ഓരോ കോളും എഴുതി സൂക്ഷിക്കും
-
CallCatch AI
നമസ്കാരം, നിള ഡെന്റൽ ക്ലിനിക്കിലേക്ക് വിളിച്ചതിന് നന്ദി. ഞാൻ ക്ലിനിക്കിന്റെ AI അസിസ്റ്റന്റ് ആണ്. എന്താണ് സഹായം വേണ്ടത്?
-
വിളിച്ചയാൾ
റൂട്ട് കനാലിന് എത്ര രൂപയാകും?
-
CallCatch AI
ഒരു പല്ലിന് 3,500 മുതൽ 6,000 രൂപ വരെ. പരിശോധിച്ച ശേഷം ഡോക്ടർ കൃത്യമായ തുക പറയും. പരിശോധനയ്ക്ക് ബുക്ക് ചെയ്യട്ടെ?
-
വിളിച്ചയാൾ
ശരി, നാളെ രാവിലെ മതി. പേര് സുരേഷ്.
-
CallCatch AI
ബുക്ക് ചെയ്തു. നാളെ രാവിലെ പത്തരയ്ക്ക് ഡോക്ടർ അനിതയുടെ അടുത്ത്, സുരേഷ് എന്ന പേരിൽ.
ബുക്ക് ചെയ്തുനാളെ, രാവിലെ 10:30 · ഡോ. അനിത
ഒരു രോഗി റൂട്ട് കനാലിനെക്കുറിച്ച് ചോദിക്കാൻ വിളിക്കുന്നു. പിറ്റേന്ന് രാവിലെ സ്റ്റാഫ് വായിക്കുന്നതുപോലെ ആ സംഭാഷണം. ഈ കോളിലെ സ്ഥാപനവും ആളുകളും നിരക്കുകളും സാങ്കൽപ്പികമാണ്. കോളുകൾ നേരിട്ട് കാണുക
ക്ലിനിക്കിന്റെ ഫോണിൽ
ഇത് പറയുന്നതും ബുക്ക് ചെയ്യുന്നതും
നിങ്ങൾ നൽകുന്ന വിവരങ്ങളിൽ നിന്നാണ് മറുപടി: നിങ്ങളുടെ ഡോക്ടർമാർ, സമയം, നിരക്കുകൾ.
-
ഡോക്ടർമാരുടെ സമയം
ഏത് ഡോക്ടർ, ഏതൊക്കെ ദിവസം, എത്ര മണിക്ക് ഉണ്ടാകും; ഓരോരുത്തരും എന്താണ് ചികിത്സിക്കുന്നത്.
-
ഫീസും ചികിത്സാ നിരക്കുകളും
കൺസൾട്ടേഷൻ ഫീസും നിങ്ങൾ നൽകിയ ഓരോ ചികിത്സയുടെയും നിരക്കും. കൃത്യമായ തുക പരിശോധിച്ച ശേഷം ഡോക്ടർ പറയുമെന്നും അറിയിക്കും.
-
അപ്പോയിന്റ്മെന്റ്
ശരിക്കും ഒഴിവുള്ള സമയങ്ങൾ നോക്കി മൂന്നെണ്ണം വരെ പറയും; രോഗിയുടെ പേരും നമ്പറും വെച്ച് ബുക്ക് ചെയ്യും.
-
മാറ്റലും റദ്ദാക്കലും
നേരത്തെ ബുക്ക് ചെയ്ത രോഗിക്ക് കോളിൽ തന്നെ സമയം മാറ്റാം, റദ്ദാക്കാം. ഒഴിവായ സമയം അടുത്തയാൾക്ക് കിട്ടും.
-
അടിയന്തര കോളുകൾ
കഠിനമായ വേദന, അമിത രക്തസ്രാവം, പരിക്ക് എന്നിവയ്ക്ക് നിങ്ങളുടെ അടിയന്തര നമ്പർ നൽകും; ഗുരുതരമാണെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ പോകാൻ പറയും.
-
ഇത് ചെയ്യാത്തത്
രോഗനിർണയം നടത്തില്ല, ചികിത്സാ ഉപദേശമോ മരുന്നോ നിർദ്ദേശിക്കില്ല. പരിശോധിച്ച ശേഷം ഡോക്ടർ പറയുമെന്ന് അറിയിക്കും.
എങ്ങനെ പ്രവർത്തിക്കുന്നു
ഫോൺ അടിക്കുന്നത് മുതൽ ബുക്കിംഗ് വരെ
-
ഫോൺ അടിക്കുന്നു, ആരും എടുക്കുന്നില്ല
ഏകദേശം 20 സെക്കൻഡ് കഴിഞ്ഞാൽ കോൾ CallCatch-ലേക്ക് വരും. അതുവരെ സ്റ്റാഫിന് പതിവുപോലെ എടുക്കാം.
-
നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിൽ മറുപടി പറയും
നിങ്ങൾ എഴുതിയ അഭിവാദ്യത്തോടെ, വിളിക്കുന്നയാൾ സംസാരിക്കുന്ന ഭാഷയിൽ തന്നെ. താൻ ഒരു AI അസിസ്റ്റന്റ് ആണെന്ന് അത് പറയും.
-
ചോദ്യങ്ങൾക്ക് മറുപടി പറയും
നിരക്ക്, സമയം, ആരൊക്കെ ഉണ്ട്, പാർക്കിംഗ് ഉണ്ടോ. നിങ്ങൾ നൽകിയ വിവരങ്ങളിൽ നിന്നാണ് മറുപടി.
-
ബുക്ക് ചെയ്യും, മാറ്റും, റദ്ദാക്കും
ശരിക്കും ഒഴിവുള്ള സ്ലോട്ടുകളിൽ മാത്രം. സഹായിക്കാൻ പറ്റാത്ത കാര്യമാണെങ്കിൽ, നിങ്ങൾക്ക് തിരിച്ചു വിളിക്കാൻ വിവരം കുറിച്ചു വെക്കും.
-
സ്റ്റാഫ് എല്ലാം കാണും
ബുക്കിംഗും നിങ്ങളുടെ ഭാഷയിൽ ഒരു ചെറിയ സംഗ്രഹവും മുഴുവൻ സംഭാഷണവും, നിങ്ങൾ വരുമ്പോഴേക്കും ഡാഷ്ബോർഡിൽ ഉണ്ടാകും.
ചോദ്യങ്ങൾ
ക്ലിനിക്ക് ഉടമകൾ ചോദിക്കുന്നത്
ഇത് ചികിത്സാ ഉപദേശം നൽകുമോ?
ഇല്ല. രോഗനിർണയം നടത്തുകയോ മരുന്ന് നിർദ്ദേശിക്കുകയോ ചെയ്യില്ല. പരിശോധിച്ച ശേഷം ഡോക്ടർ പറയുമെന്ന് അറിയിക്കും.
അടിയന്തര സാഹചര്യത്തിൽ വിളിച്ചാൽ എന്തു ചെയ്യും?
കഠിനമായ വേദന, അമിത രക്തസ്രാവം, ശ്വാസതടസ്സം തുടങ്ങിയവയ്ക്ക് നിങ്ങളുടെ അടിയന്തര നമ്പർ നൽകും; ഗുരുതരമാണെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ പോകാൻ പറയും. എന്നിട്ട് ഏറ്റവും നേരത്തെയുള്ള അപ്പോയിന്റ്മെന്റ് വാഗ്ദാനം ചെയ്യും.
ഒന്നിലധികം ഡോക്ടർമാർ ഉണ്ടെങ്കിലോ?
പറ്റും. ഓരോ ഡോക്ടർക്കും സ്വന്തം ദിവസങ്ങളും സമയവും ചികിത്സാ മേഖലയും ഉണ്ട്; ആ ഡോക്ടറുടെ ഒഴിവുള്ള സമയത്തേക്കാണ് ബുക്ക് ചെയ്യുന്നത്.
രോഗികൾക്ക് അപ്പോയിന്റ്മെന്റ് മാറ്റാനോ റദ്ദാക്കാനോ പറ്റുമോ?
പറ്റും. ഫോൺ നമ്പർ വെച്ച് അവരുടെ അപ്പോയിന്റ്മെന്റ് കണ്ടെത്തി, കോളിൽ തന്നെ മാറ്റുകയോ റദ്ദാക്കുകയോ ചെയ്യും.
ഏതൊക്കെ ക്ലിനിക്കുകൾക്ക് പറ്റും?
ഡെന്റൽ, ജനറൽ, ഹോമിയോ, സ്കിൻ ക്ലിനിക്കുകൾ ഡെമോയിൽ ഇപ്പോൾ ഉണ്ട്. നിങ്ങളുടെ വിവരങ്ങൾ വെച്ചാണ് സജ്ജീകരിക്കുന്നത്; മറ്റൊരു തരം ക്ലിനിക്കാണെങ്കിൽ ഞങ്ങളോട് പറയൂ.
ഇപ്പോൾ പരീക്ഷിച്ചു നോക്കാമോ?
നോക്കാം. ഞങ്ങൾ ഒരു ലിങ്ക് അയച്ചു തരും. അത് Chrome-ൽ തുറന്ന്, ഒരാൾ വിളിക്കുന്നതുപോലെ അസിസ്റ്റന്റിനോട് സംസാരിക്കാം. നിങ്ങളുടെ സ്വന്തം നിരക്കും സമയവും അതിൽ ഉണ്ടാകും.
പുതിയ ഫോൺ നമ്പർ വേണോ?
നിങ്ങളുടെ നിലവിലെ നമ്പർ തന്നെ തുടരാനും, ആരും എടുക്കാത്ത കോളുകൾ CallCatch-ലേക്ക് തിരിച്ചു വിടാനുമാണ് ഉദ്ദേശിക്കുന്നത്. ഫോൺ ലൈനുമായി ബന്ധിപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്; ഇന്നത്തെ ഡെമോ ബ്രൗസറിലാണ്.
ചെലവ് എത്രയാകും?
പ്രധാന സേവനത്തിനുള്ള ബേസിക് പ്ലാനിൽ തുടങ്ങാം; വേണ്ട അധിക സേവനങ്ങൾ മാത്രം ചേർത്താൽ മതി. അതുകൊണ്ട് ചെറിയ സ്ഥാപനത്തിന് ചെറിയ തുക മതി. നിരക്ക് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ആദ്യത്തെ കുറച്ചു സ്ഥാപനങ്ങളിൽ ഇപ്പോൾ സജ്ജീകരിച്ചു വരികയാണ്. ഇമെയിലോ WhatsApp-ഓ അയക്കൂ, നമുക്ക് സംസാരിക്കാം.
ഇവർക്കും
CallCatch AI ഇവരുടെ കോളുകളും എടുക്കും
- ജിമ്മുകൾജിം, ഫിറ്റ്നസ് സെന്റർ, സ്വിമ്മിംഗ് പൂൾ, സ്പോർട്സ് ക്ലബ് എന്നിവയ്ക്ക്
- ടർഫുകൾഫൈവ്സ്, സെവൻസ് ഫുട്ബോൾ ടർഫുകൾക്ക്
- ഓഡിറ്റോറിയങ്ങൾകല്യാണ മണ്ഡപം, പാർട്ടി ഹാൾ, ഫംഗ്ഷൻ ഹാൾ എന്നിവയ്ക്ക്
- ട്രാവൽ ഏജൻസികൾടൂർ പാക്കേജ്, വിമാന ടിക്കറ്റ്, വിസ എന്നിവയ്ക്ക്
- മലയാളം AI ഫോൺ അസിസ്റ്റന്റ്വിളിക്കുന്നവർ സംസാരിക്കുന്ന അതേ മലയാളം
ഇന്ന് രാത്രി 8:04
നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിൽ അത് മറുപടി പറയുന്നത് കേൾക്കൂ.
സ്ഥാപനത്തിന്റെ പേരും തരവും ഇമെയിലിലോ WhatsApp-ലോ അറിയിക്കൂ. നിങ്ങളുടെ വിവരങ്ങൾ വെച്ച് ഡെമോ ഒരുക്കി ലിങ്ക് അയച്ചു തരാം.